ബാഡ്മിന്റണിൽ രണ്ടാം വിജയം; പി വി സിന്ധു നോക്കൗട്ട് റൗണ്ടിലേക്ക്
ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യയുടെ പി വി സിന്ധു വനിതാ സിംഗിൾസ് ബാഡ്മിന്റണിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ് ജെ യിലാണ് സിന്ധു മത്സരിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ വിജയം. ഈ വിജയത്തോടെ ഗ്രൂപ്പ് ജേതാവായാണ് സിന്ധു നോക്കൗട്ടിലേക്ക് കടന്നത്.
ടൂർണമെന്റിലെ ആറാം സീഡായ സിന്ധു ഹോങ്കോങ്ങിന്റെ നാൻ യി ചെയൂങ്ങിനെ കീഴടക്കി. 21-9, 21-16 ആണ് സ്കോർനില. മത്സരം 35 മിനിട്ട് മാത്രമാണ് നീണ്ടുനിന്നത്.