ബോക്സർ ലോവ്‌ലിന ബോർഗോഹെയ്നിലൂടെ മെഡൽ ഉറപ്പിച്ചു.
ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡലും വനിതയിലൂടെ.
By swathy
ടോക്യോ: ഇടിച്ചു വീഴ്ത്തിയത് ലോക ചാമ്പ്യൻ കൂടിയായ (തായ്പേയ് താരം) ഇടിക്കൂട്ടിലെ പുലിക്കുട്ടി എന്നറിയപ്പെടുന്ന ചെന്നിനെയാണ്. 69 കിലോഗ്രാം വനിതാ ബോക്‌സിംഗിന്റെ ക്വാർട്ടർ ഫൈനലിൽ ബോക്‌സർ ലോവ്‌ലിന ബൊർഗോഹെയ്ൻ ചൈനീസ് തായ്‌പേയിയുടെ നീൻ-ചിൻ ചെന്നിനെയാണ് പരാജയപ്പെടുത്തി വെങ്കല മെഡൽ കിട്ടുമെന്ന് ഉറപ്പാക്കിയത്. 23 കാരിയായ ലോവ്‌ലിന അസമിൽ നിന്ന് ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ബോക്സർ കൂടിയാണ്.