ഒളിമ്പിക്‌സിൽ മേരി കോമിന് വിജയത്തുടക്കം.
ടോക്യോ: ഒളിമ്പിക്‌സിൽ ഡൊമിനിക്കൻ താരം ഹെർനാൻഡസ് ഗാർസിയയെ 4-1ന് തോൽപ്പിച്ച് മേരികോമിന് വിജയ തുടക്കം. ബോക്‌സിംഗ് ഫ്‌ളൈവെയ്റ്റ് ഇനത്തിലാണ് മേരി കോം മത്സരിച്ചത്. ആദ്യ റൗണ്ടിൽ മൂന്ന് ജഡ്ജസ് മേരി കോമിന് 10 പോയിന്റുകൾ വീതം നൽകി.
ഡൊമിനിക്കൻ താരത്തിന് രണ്ട് പത്ത് പോയിന്റുകൾ മാത്രമാണ് ലഭിച്ചത്.
നിരന്തരം പഞ്ചുകളും ഹുക്കുകളുമായി ഡൊമിനിക്കൻ താരത്തെ വിറപ്പിച്ച മേരി കോം ഒടുവിൽ പ്രീക്വാർട്ടറിലേക്ക് അനായാസ വിജയം നേടി മുന്നേറുകയായിരുന്നു.
ബാഡ്മിന്റണിൽ പി വി സിന്ധു വിജയിച്ചു. ആദ്യ റൗണ്ടിൽ ഇസ്രായേലിന്റെ പോളികാർപ്പോവയെയാണ് തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്ക് കേവലം 13 മിനിറ്റിലാണ് പിവി സിന്ധു ഇസ്രായേലിനെ തോൽപ്പിച്ചത്. ആദ്യ സെറ്റിൽ 21-7 രണ്ടാം സെറ്റിൽ 21-10 എന്നിങ്ങനെയാണ് സ്‌കോർ നില.
റാവിംഗിൽ ഇന്ത്യ സെമിയിൽ എത്തി. പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് ഡബിൾസിൽ ഇന്ത്യ സെമിയിൽ എത്തി. അർജുൻ-അരവിന്ദ് സഖ്യമാണ് സെമിയിൽ കടന്നത്. യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ സഖ്യം ഫിനിഷ് ചെയ്തത്.