പി വി സിന്ധുവിന് ഫൈനൽ നഷ്ടമായി; വെങ്കല മെഡലിന് വേണ്ടി മത്സരിക്കും.
ടോക്യോ: പി വി സിന്ധു വനിതാ വിഭാഗം ബാഡ്മിന്റണിന്റെ ഫൈനൽ കാണാതെ പുറത്തായി. സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ് പേയിയുടെ തായ് സു യിങ്ങാണ് നേരിട്ടുള്ള ഗെയിമുകൾക്ക് ഇന്ത്യൻ താരത്തെ കീഴടക്കിയത്. ഈ വിജയത്തോടെ സു യിങ് കരിയറിലെ ആദ്യ ഒളിമ്പിക് മെഡൽ ഉറപ്പിച്ചു. സ്കോർ: 21-18, 21-12.
ഇതോടെ ഈ ഇനത്തിൽ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷ അവസാനിച്ചു. വെങ്കല മെഡലിനായുള്ള മത്സരത്തിൽ സിന്ധു ചൈനയുടെ ഹി ബിങ് ജിയാവോയെ നേരിടും. ചൈനയുടെ ചെൻ യു ഫെയ് ആണ് തായ് സു യിങ്ങിന്റെ ഫൈനലിലെ എതിരാളി.