പി വി സിന്ധു സെമിയിൽ; മെഡലിലേക്കെത്താൻ ഒരു കടമ്പ കൂടി.
By athulya
ടോക്യോ: ഒളിമ്പിക്സ് ബാഡ്മിന്റണിൽ പി വി സിന്ധു സെമിയിൽ. ക്വാർട്ടറിൽ അകാനെ യാമഗുച്ചിയെ തോൽപിച്ചത് നേരിട്ടുള്ള ഗെയിമുകൾക്ക്. സ്കോർ:21-13, 22-20. തുടർച്ചയായ രണ്ടാം തവണയാണ് സിന്ധു ഒളിമ്പിക്സ് സെമിയിൽ എത്തുന്നത്. തായ് സു യിങ് - റചാനക് ഇന്റാണൻ മത്സര വിജയിയെ സെമിയിൽ നേരിടും. സെമി ഫൈനൽ പോരാട്ടം ശനിയാഴ്ച ഉച്ചക്ക് ശേഷം.