ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി; ബാഡ്മിന്‍റൺ സിംഗിൾസിൽ പി വി സിന്ധുവിന് വെങ്കലം.
ടോക്യോ: ഒളിമ്പിക്സിൽ വനിത ബാഡ്മിന്‍റൺ സിംഗിൾസിൽ പി വി സിന്ധു ഇന്ത്യക്കായി വെങ്കല മെഡൽ നേടി. നേരിട്ടുള്ള ഗെയിമുകൾക്ക് ചൈനയുടെ ഹി ബിങ് ജിയാവോയെ പരാജയപ്പെടുത്തിയാണ് സിന്ധു മെഡൽ നേടിയത്. സ്കോർ 21- 13, 21- 15. ഒളിമ്പിക്സിൽ ഇന്ത്യക്കായി സിന്ധു നേടുന്ന രണ്ടാമത്തെ മെഡലാണിത്.
കഴിഞ്ഞ റിയോ ഡി ജനീറോ ഒളിമ്പിക്‌സിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. തുടർച്ചയായി രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും ഇതോടെ സിന്ധുവിന് സ്വന്തം.