സജൻ പ്രകാശ് പുറത്ത്; സെമിയിലേക്ക് മുന്നേറാൻ ആയില്ല
By athulya
ടോക്യോ: ഒളിംപിക്സ് നീന്തൽ 200 മീറ്റർ ബട്ടർഫ്ലൈ ഹിറ്റ്സിൽ സജൻ നാലാമത്. 1:57.22 സെക്കന്റാണ് സജന്റെ സമയം. സെമി ഫൈനൽ യോഗ്യത നേടാൻ ആയില്ല. സജൻ ഹിറ്റസിൽ ഇരുപത്തിനാലാം സ്ഥാനത്ത്. ഏറ്റവും മികച്ച 16 താരങ്ങൾ സെമിയിലേക്ക് മുന്നേറി. റിയോയിൽ സജൻ ഇരുപത്തിയെട്ടാം സ്ഥാനത്തായിരുന്നു. 1 മിനിറ്റ് 56:38 സെക്കന്റ് ആണ് സജന്റെ ദേശീയ റെക്കോർഡ്.