പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഷൂട്ടിങ്ങില്‍ ചരിത്രം കുറിച്ച് അവനി ലേഖര.
ടോക്യോ: ടോക്യോ പാരാലിമ്പിക്സിൽ ലോക റെക്കോഡോടെ ഇന്ത്യക്ക് ആദ്യ സ്വർണം സമ്മാനിച്ച് അവനി ലേഖര. 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് അവനി സ്വർണ മെഡൽ നേടിയത്. 249.6 പോയിന്റ് സ്കോർ ചെയ്താണ് താരത്തിന്റെ മെഡൽ നേട്ടം. പാരാലിമ്പിക്‌സ് ഷൂട്ടിംഗ് വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ നാലായി.
ഏഴാം സ്ഥാനക്കാരിയായി ആകെ 621.7 പോയിന്റ് കരസ്ഥമാക്കിയാണ് അവനി ഫൈനലിന് യോഗ്യത നേടിയത്. എന്നാൽ ഫൈനലിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.