പാരാലിമ്പിക്‌സ് ബാഡ്മിന്റണ്‍ താരം സുഹാസ് ഫൈനലില്‍
ടോക്യോ: ടോക്യോ പാരാലിമ്പിക്സിൽ പുരുഷന്മാരുടെ ബാഡ്മിന്റൺ എസ് എൽ 4 വിഭാഗത്തിൽ ഇന്ത്യയുടെ സുഹാസ് യതിരാജ് ഫൈനലിൽ പ്രവേശിച്ചു.
സെമിയിൽ ഇന്തോനേഷ്യയുടെ സെത്തിയവാൻ ഫ്രെഡിയെ പരാജയപ്പെടുത്തിയാണ് സുഹാസ് ഫൈനലിലേക്ക് യോഗ്യത നേടിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സുഹാസിന്റെ വിജയം. സ്കോർ നില: 21-9, 21-15. ഐ എ എസ് ഉദ്യോഗസ്ഥനായ സുഹാസ് നോയ്ഡയിലെ ജില്ലാ മജിസ്ട്രേറ്റാണ്.
ഫൈനലിൽ ഈ ഇനത്തിലെ ലോക ഒന്നാം നമ്പർ താരമായ ഫ്രാൻസിന്റെ ലൂക്കാസ് മസൂറിനെയാണ് ഇന്ത്യൻ താരം നേരിടുക. രണ്ടാം നമ്പർ താരമായ ഇന്ത്യയുടെ തരുൺ ധില്ലോണിനെ കീഴടക്കിയാണ് മസൂർ ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്കോർ: 21-16, 16-21,21-18.