ടെന്നീസ്: സുമിത് നാഗൽ പുറത്ത്.
ടോക്യോ: പുരുഷ വിഭാഗം സിംഗിൾസ് ടെന്നീസിൽ നിന്നും സുമിത് നാഗൽ പുറത്ത്. ലോക രണ്ടാം നമ്പർ താരമായ റഷ്യയുടെ ഡാനിൽ മെദ്വദേവാണ് രണ്ടാം റൗണ്ടിൽ നാഗലിനെ കീഴടക്കിയത്. 6-2, 6-1 ആണ് സ്കോർ നില.
അവസാന നിമിഷം യോഗ്യത നേടിയാണ് സുമിത് നാഗൽ ടോക്യോയിലേക്ക് പറന്നത്. ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്താന്റെ ഡെനിസ് ഇസ്തോമിനിനെയാണ് നാഗൽ കീഴടക്കിയത്.