ചാലക്കുടിയിൽ തക്കാളിവണ്ടി
ചാലക്കുടി: കുറഞ്ഞ വിലയ്ക്ക് പൊതുജനങ്ങൾക്ക് പച്ചക്കറി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് ചാലക്കുടിയിൽ നിരത്തിലിറക്കിയ തക്കാളിവണ്ടി എന്ന് പേരിട്ടിരിക്കുന്ന സഞ്ചരിക്കുന്ന പച്ചക്കറി കടയുടെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എം എൽ എ നിർവഹിച്ചു. പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കുന്നതിന് ഇതിലൂടെ കഴിയുമെന്നും എല്ലാവരും തക്കാളി വണ്ടിയുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും എം എൽ എ പറഞ്ഞു.
തക്കാളി വണ്ടിയുടെ ആദ്യവില്പനയും എം എൽ എ നിർവഹിച്ചു. ഒരു ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ രണ്ട് വാഹനങ്ങളാണ് ഇത്തരത്തിൽ വിൽപ്പന നടത്തുക. ചാലക്കുടി നഗരസഭ ഓഫീസിന് മുൻപിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ വി ഒ പൈലപ്പൻ, പ്രതിപക്ഷ നേതാവ് സി എസ് സുരേഷ്, ചാലക്കുടി അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ തോമസ് കെ സി, അഗ്രിക്കൾച്ചർ അസിസ്റ്റന്റ് സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.