ആറുജില്ലകളില്‍ നാളെ അവധി; ശനിയാഴ്ച പ്രവൃത്തിദിനം
തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്ത് ആറു ജില്ലകളില്‍ നാളെ അവധി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചത്.
നേരത്തെ ശനിയാഴ്ച അവധി നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇത് നാളത്തേയ്ക്ക് മാറ്റുകയായിരുന്നു. പകരം ഈ ജില്ലകളില്‍ ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.