നാളെ 2022 ലെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ത്യയില്‍ ദൃശ്യമാകും

നാളെ 2022 ലെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ത്യയില്‍ ദൃശ്യമാകും. ചന്ദ്രന്‍ അതിന്‍റെ ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുക്കുന്ന സമയത്തെ പൗര്‍ണമിയെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. ഈ സമയത്ത് ചന്ദ്രനെ സാധരണ പൗര്‍ണമി ദിവസത്തേക്കാള്‍ അപേക്ഷിച്ച്‌ കൂടുതല്‍ വലിപ്പത്തിലും കൂടുതല്‍ പ്രകാശത്തിലുമാണ് ദൃശ്യമാകുക. ഭൂമിയില്‍ നിന്ന് 3,57,418 കിലോമീറ്റര്‍ ദൂരത്തായിരിക്കും വരാന്‍ പോകുന്ന സൂപ്പര്‍ മൂണില്‍ ചന്ദ്രന്‍റെ സ്ഥാനം. ഈ വര്‍ഷം ജൂണ്‍ 14ലെ സൂപ്പര്‍ മൂണ്‍ സമയത്തേക്കാളും 200 കിലോമീറ്റര്‍ അടുത്തായിരിക്കും ഇത്തവണത്തെ സൂപ്പര്‍ മൂണ്‍.

ഔദ്യോഗിക നാസ സൈറ്റ് അനുസരിച്ച്, ജൂലൈ 13 ന് ആകാശം പ്രകാശപൂരിതമായിരിക്കും, കാരണം ബക്ക് മൂൺ എന്ന് പേരിട്ടിരിക്കുന്ന പൂർണ്ണ ചന്ദ്രൻ വൈകീട്ട് 2:38 ഈസ്റ്റേണ്‍ ഡേലൈറ്റ് ടൈമില്‍ ( ഇന്ത്യയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12:08 ഇത്) ദൃശ്യമാകും. ആൺ മാനുകളിലോ ബക്കുകളിലോ പുതിയ കൊമ്പുകൾ വളരുന്ന സമയം ആയതിനാലാണ് ഈ സൂപ്പര്‍ മൂണിനെ ബക്ക് മൂൺ എന്ന് വിളിക്കുന്നത്.വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് പറയുന്നതനുസരിച്ച്, ഒരു കോസ്മിക് കോംബോയാണ് സൂപ്പർമൂൺ, ഇത് ചന്ദ്രൻ്റെ ഭ്രമണപഥം സാധാരണയേക്കാൾ ഭൂമിയോട് അടുത്ത് വരുമ്പോൾ സംഭവിക്കുന്നത്. അതിൻ്റെ ഫലമായി ചന്ദ്രൻ അല്പം വലുതും തെളിച്ചമുള്ളതുമായി ദൃശ്യമാകും.

Related Posts