ട്വന്റി20 വനിതാ ലോകകപ്പ്; നാളെ ഇന്ത്യയും–പാക്കിസ്ഥാനും ഏറ്റുമുട്ടും
കേപ്ടൗൺ: വനിതാ ടി20 ലോകകപ്പിൽ നാളെ ഇന്ത്യ-പാകിസ്ഥാൻ മത്സരം. വൈകിട്ട് 6.30ന് ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഇംഗ്ലണ്ട്, അയർലൻഡ്, വെസ്റ്റ് ഇൻഡീസ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. പത്ത് ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് യോഗ്യത നേടും. ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, ഇന്ത്യ, അയർലൻഡ്, പാകിസ്ഥാൻ, വെസ്റ്റിൻഡീസ്. കന്നി ലോകകിരീടം തേടിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ തവണ കൈയ്യകലെ നഷ്ടമായ ട്വന്റി-20 ലോകകിരീടം ഇത്തവണ കൈപ്പിടിയിലൊതുക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന നാളെ കളിക്കാൻ സാധ്യത കുറവാണ്. വിരലിനേറ്റ പരിക്കിൽ നിന്ന് പൂർണമായും മുക്തയാവാത്തതിനാലാണിത്.