'ടച്ചിങ്‌സ്' ആയി വിഷപ്പാമ്പ്; രണ്ട് യുവാക്കള്‍ ഗുരുതരാവസ്ഥയില്‍

റായ്പുർ: ഛത്തീസ്ഗഢിൽ മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടുകഴിച്ച രണ്ടു യുവാക്കൾ ആശുപത്രിയിൽ. ഗുഡ്ഡു ആനന്ദ്, രാജു ജാങ്ഡെ എന്നിവർ പാമ്പിന്റെ തലഭാഗവും വാലും ചുട്ടു കഴിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോർബ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇരുവരെയും ബന്ധുക്കൾ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാജു പാമ്പിന്റെ തലഭാഗവും ഗുഡ്ഡു വാൽഭാഗവുമാണ് ഭക്ഷിച്ചത്. ഇതിൽ പാമ്പിന്റെ തല ഭാഗം കഴിച്ച രാജുവിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പാതിവെന്ത പാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.

ഇന്ദിര നഗർ പ്രദേശത്തെ ദേവാംഗൻ പരയിലെ ഒരു വീട്ടിലാണ് വിഷപ്പാമ്പിനെ കണ്ടത്. കുടുംബാംഗങ്ങളിലാരാൾ പാമ്പിനെ പിടികൂടി തീയിലിട്ടു. തുടർന്ന് പാതി കത്തിയ പാമ്പിനെ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. അൽപസമയത്തിന് ശേഷം ഇതുവഴി പോയ യുവാക്കൾ പാമ്പിനെ കാണുകയും എടുത്ത്‌ കൊണ്ടുപോയി മദ്യത്തിനൊപ്പം ടച്ചിങ്‌സായി പാമ്പിനെ കഴിക്കുകയായിരുന്നു.

Related Posts