കേരളത്തെ ഗ്ലോബല്‍ വെഡ്ഡിങ്, ഹണിമൂണ്‍ ഡെസ്റ്റിനേഷനായി ഉയർത്താനുള്ള പദ്ധതികളുമായി ടൂറിസം വകുപ്പ്

തിരുവനന്തപുരം: ആഗോള അവാർഡുകളുടെയും നേട്ടങ്ങളുടെയും തിളക്കത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പുതിയ പദ്ധതികളും പരിപാടികളും വിഭാവനം ചെയ്യാനൊരുങ്ങി കേരള ടൂറിസം വകുപ്പ്. വിവാഹത്തിനും മധുവിധുവിനുമായി സ്ഥലങ്ങളും നൂതന ടൂറിസം സർക്യൂട്ടുകളും പരിചയപ്പെടുത്തി ഗ്രാമീണ ജീവിതവും സംസ്കാരവും വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി 'കേരള ടൂറിസം പാർട്ണർഷിപ്പ് മീറ്റ് 2022-23' ഡൽഹിയിൽ സംഘടിപ്പിച്ചു. കേരളത്തെ ഗ്ലോബല്‍ വെഡ്ഡിങ് ഡെസ്റ്റിനേഷനായും ഹണിമൂണ്‍ ഡെസ്റ്റിനേഷനായും ഉയർത്താനുള്ള പദ്ധതികൾ ടൂറിസം വകുപ്പ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇതുകൂടാതെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ കാരവൻ ടൂറിസം കൂടുതൽ വിപുലീകരിക്കും.

Related Posts