തിങ്കളാഴ്ച്ച മുതൽ യു എ ഇ ടൂറിസ്റ്റ് വിസകൾ അനുവദിക്കും.
യു എ ഇ :
തിങ്കളാഴ്ച്ച മുതൽ യു എ ഇ ടൂറിസ്റ്റ് വിസകൾ അനുവദിക്കുവാൻ തീരുമാനിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിൻ സ്വീകരിച്ചവർക്ക് ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. യു എ ഇ ദുരന്തനിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. യാത്ര ചെയ്യുന്നവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം വെക്കണമെന്നും അൽഹുസൻ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു. യു എ ഇ യിലേക്ക് വരുന്നവർ വിമാനത്താവളത്തിൽ റാപ്പിഡ് പരിശോധനക്ക് വിധേയമാകണമെന്നും അധികൃതർ അറിയിച്ചു.