'ഞാനെന്നും വിക്രം ഫാൻബോയ്'; വിക്രത്തെ കണ്ട നിമിഷങ്ങള്‍ പങ്കുവച്ച് ടൊവിനോ തോമസ്
കൊച്ചി: നടന്‍ വിക്രത്തെ നേരിട്ട് കണ്ടതിന്‍റെ സന്തോഷം പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. കൊച്ചിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ താന്‍ വിക്രത്തിന്‍റെ ഫാന്‍ ബോയി ആണെന്നാണ് ടൊവിനോ പറയുന്നത്. വിക്രത്തിനൊപ്പമുള്ള മൂന്ന് ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
അടങ്ങാത്ത ആരാധനയുടെ നിമിഷമാണിത്. വിക്രം സാറിനെ കാണാൻ അവിശ്വസനീയമായ അവസരം ലഭിച്ചു. അദ്ദേഹം എനിക്ക് എന്തായിരുന്നുവെന്ന് ഞാൻ എങ്ങനെ വിവരിക്കും. ഞാൻ എണ്ണമറ്റ തവണ അന്ന്യന്‍ കണ്ടിട്ടുണ്ട്, ഓരോ തവണയും അദ്ദേഹത്തിന്‍റെ പ്രകടനം വ്യത്യസ്തമായി അനുഭവപ്പെട്ടത്. വിക്രത്തെപ്പോലെ ആകുക എന്നത് ഒരു അഭിലാഷമാണ്. സിനിമ സംഭവിച്ചപ്പോഴും, എന്തെങ്കിലും പ്രതിസന്ധികള്‍ വരുമ്പോഴോ, എന്റെ ചിന്തകളില്‍, പദ്ധതികളില്‍, പരാമർശങ്ങളില്‍ - എല്ലാറ്റിനും അദ്ദേഹത്തിന്‍റെ സാന്നിധ്യം ഉണ്ടായിരിക്കും. മികച്ച മുഹൂര്‍ത്തങ്ങളാണ് എന്‍റെ ആരാധനപാത്രത്തിനൊപ്പം ചിലവഴിച്ചത്. ശരിക്കും അദ്ദേഹം ഒരു വലിയ വ്യക്തിയാണ്. ശൈലിയില്‍ സ്റ്റെലില്‍ മികവില്‍ എല്ലാത്തിലും മുന്നില്‍. അദ്ദേഹത്തിന്‍റെ വിനയത്തോടെയുള്ള സംസാരം എനിക്ക് അംഗീകരമായിരുന്നു. എന്നും അദ്ദേഹത്തിന്‍റെ ഫാന്‍ ബോയി ആയിരിക്കും - ടൊവിനോ പോസ്റ്റില്‍ പറയുന്നു.