അവിസ്മരണീയ ഓർമയായി യുവിക്കൊപ്പം ‘മിന്നൽ മുരളി’
ടൊവിനോയുടെ പുതിയ ചിത്രമായ മിന്നൽ മുരളിയുടെ പ്രോമോ ഷൂട്ടിങ്ങിനിടയിൽ മുംബൈയിൽ വെച്ച് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാറും മുൻ ഓൾ റൗണ്ടറുമായ യുവരാജ് സിങ്ങിനെ നേരിട്ട് കാണാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് ടോവിനോ തോമസും ബേസിൽ ജോസഫും.
ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളിൽ ഒന്നായിരിക്കും ഇതെന്നാണ് ടൊവിനോയുടെ കുറിപ്പ്. യുവിക്കൊപ്പമുള്ള ചിത്രം ഇരുവരും സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചു.
‘എക്കാലത്തും താങ്കളുടെ വളരെ വലിയൊരു ആരാധകനാണ് ഞാന്‍. താങ്കള്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. ഡർബനിലെ നിങ്ങളുടെ ആറ് സിക്‌സറുകൾ പോലെ ഇത് എനിക്ക് അവിസ്മരണീയ ഓർമയായി തുടരും,’ എന്ന കുറിപ്പോടെയാണ് ടൊവിനോ ചിത്രം പങ്കുവെച്ചിരിക്കുന്നത്.