നടന്മാരുടെ കഞ്ഞിയില്‍ പാറ്റയിടാതെ സംവിധാനം ചെയ്യടേയ്;ടൊവിനോ തോമസ്
തീയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചുകൊണ്ട് മുന്നേറുകയാണ് ജാന്‍-എ-മന്‍. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരോടൊപ്പം നിരവധി സാമൂഹിക-സാംസ്കാരിക മേഖലയിലുള്ളവരും ചിത്രത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ ജാന്‍-എ-മന്‍ സിനിമയെ അഭിനന്ദിച്ചുകൊണ്ട് ടൊവിനോ തോമസും രംഗത്തെത്തിയിരിക്കുകയാണ്.
ബേസിലിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു സോഷ്യൽമീഡിയയിലെ ടൊവിനോയുടെ കുറിപ്പ് "ചിരിച്ച് വയറുവേദന എടുക്കുന്ന അവസ്ഥയില്‍ എത്തി. നടന്മാരുടെ കഞ്ഞിയില്‍ പാറ്റയിടാതെ സംവിധാനം ചെയ്യടേയ്" എന്നാണ് ടൊവിനൊയുടെ രസകരമായ പ്രശംസ. മറ്റ് പ്രശംസകളില്‍ നിന്ന് വ്യത്യസ്തമായി ടോവിനൊയുടെ പ്രതികരണം ഏവരേയും പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വൈറലായി.
നവാഗതനായ ചിദംബരം സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ജാന്‍ എ മന്‍’ ഒരു പരിപൂര്‍ണ്ണ കോമഡി എന്റര്‍ടെയ്‌നറാണ്. നീണ്ട ഇടവേളയ്ക്കുശേഷം തിയേറ്ററുകള്‍ വീണ്ടും സജീവമാകുമ്പോള്‍ മനസ് നിറഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള ചിത്രമാണ് ‘ജാന്‍ എ മന്‍’.
ലാല്‍, അര്‍ജ്ജുന്‍ അശോകന്‍, ബാലു വര്‍ഗ്ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, റിയ സൈറ, ഗംഗ മീര, പ്രാപ്തി എലിസബത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.