ആർത്രൈറ്റിസ് മരുന്ന് ടോസിലിസുമാബ് കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടനയുടെ അനുമതി

ആർത്രൈറ്റിസ് മരുന്നായ ടോസിലിസുമാബ് കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാൻ അനുമതി നൽകി ലോകാരോഗ്യ സംഘടന. രോഗം ഗുരുതരമായി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്കാണ് മരുന്ന് നിർദേശിച്ചിട്ടുള്ളത്.

ആൻറി-ഇൻഫ്ലമേറ്ററി മരുന്നായ ടോസിലിസുമാബിൽ ഉപയോഗിക്കുന്ന മോണോക്ലോണൽ ആന്റിബോഡി ഗുരുതരമായി കൊവിഡ് ബാധിച്ച രോഗികളിൽ മരണ സാധ്യതയും ആശുപത്രിവാസ സമയവും കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്വിസ് ഫാർമ ഭീമനായ റോച്ചെ ആണ് ടോസിലിസുമാബ് നിർമിക്കുന്നത്.

എന്നാൽ വളരെ ചെലവേറിയ ഈ മരുന്ന് കുറഞ്ഞ അളവിൽ മാത്രമാണ് ഉത്പാദിക്കപ്പെടുന്നത്. ഒറ്റ ഡോസിന് 600 ഡോളറിനടുത്താണ് വില. ഡബ്ല്യു എച്ച് ഒ യുടെ മുൻകൂർ അനുമതി ലഭിക്കുന്നതോടെ ഉത്പാദനം വർധിക്കുമെന്നും വില കുറയുമെന്നുമാണ് കരുതപ്പെടുന്നത്.

Related Posts