കാണാതായ ആസ്ത്രേലിയൻ പെൺകുട്ടി ക്ലിയോ സ്മിത്തിൻ്റെ കിഡ്നാപ്പർ കളിപ്പാട്ടങ്ങളുടെ ആരാധകൻ

നൂറുകണക്കിന് പൊലീസുകാർ പതിനെട്ട് ദിവസത്തോളം നടത്തിയ നീണ്ട തിരച്ചിലിനൊടുവിലാണ് ഉത്തര ആസ്ത്രേലിയയിൽ നിന്ന് കാണാതായ നാലുവയസ്സുകാരി ക്ലിയോ സ്മിത്തിനെ പൊലീസ് കണ്ടെത്തുന്നത്. പെർത്ത് നഗരത്തിലെ അവധിക്കാല ക്യാമ്പിൽ നിന്നാണ് ജാക്ക്, ഏലി ദമ്പതികളുടെ മകളായ കുഞ്ഞു ക്ലിയോയെ കാണാതായത്. ലോകം മുഴുവൻ ആ നാലു വയസ്സുകാരിക്കു വേണ്ടിയുള്ള പ്രാർഥനകൾ നടത്തുന്നതിനിടയിലാണ് കർനാർവൺ എന്ന തീരദേശ പട്ടണത്തിലെ പൂട്ടിക്കിടന്ന ഒരു വീട്ടിൽ നിന്ന് അവളെ കണ്ടെത്തുന്നത്. കുട്ടിയെ തിരിച്ചു കിട്ടിയെങ്കിലും അവളെ എന്തിന് തട്ടിക്കൊണ്ടുപോയെന്നോ കിഡ്നാപ്പിന് പിന്നിലെ ഉദ്ദേശ്യമെന്തെന്നോ തുടങ്ങിയ വിശദാംശങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

kit.jpg

എന്തായാലും പൊലീസിൻ്റെ പിടിയിലായ കിഡ്നാപ്പറെ കുറിച്ച് വിചിത്രമായ കഥകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആസ്ത്രേലിയൻ പൊലീസ് അയാളെപ്പറ്റി അധികമൊന്നും വെളിപ്പെടുത്തിയിട്ടില്ല. അയാളുടെ സോഷ്യൽ മീഡിയാ പ്രൊഫൈലിൽ നിന്നാണ് വിവരങ്ങൾ പ്രചരിക്കുന്നത്.

ബ്രാറ്റ്സ് കളിപ്പാട്ടങ്ങളുടെ ആരാധകനാണ് ടെറൻസ് ഡാരൽ കെല്ലി എന്ന 36 കാരൻ എന്ന് ബ്രിട്ടീഷ് ദിനപത്രമായ ഡെയ്ലി മെയ്ൽ റിപ്പോർട്ടു ചെയ്യുന്നു. കെല്ലിയുടെ വീട്ടിലെ ഒരു മുറി മുഴുവൻ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളാണ്. ബ്രാറ്റ്സ് ബ്രാൻഡിലുള്ളവ മാത്രമല്ല, എല്ലാത്തരം കളിപ്പാട്ടങ്ങളും ഉണ്ട്. എല്ലാം ഭംഗിയായി അടുക്കിയൊതുക്കി വെച്ചിട്ടുണ്ട്. ചില കളിപ്പാട്ടങ്ങളുടെ പാക്കേജ് പോലും പൊട്ടിച്ചിട്ടില്ല. കെല്ലിയുടെ സോഷ്യൽ മീഡിയാ പ്രൊഫൈലുകളിൽ പാവകൾക്കൊപ്പമുള്ള ധാരാളം ചിത്രങ്ങളുണ്ട്. പാവക്കുട്ടികൾക്കൊപ്പം സെൽഫിയെടുക്കാൻ തനിക്ക് ഏറെ ഇഷ്ടമാണെന്ന് ഒരു ചിത്രത്തിനുള്ള അടിക്കുറിപ്പിൽ അയാൾ പറയുന്നു. ഒരേ സമയം നിരവധി അക്കൗണ്ടുകളാണ് അയാളുടെ പേരിലുള്ളതെന്നും പറയപ്പെടുന്നു.

Related Posts