ലോകത്ത് ഏറ്റവുമധികം വിൽക്കുന്ന കാർ ടൊയോട്ട; രണ്ടാം സ്ഥാനത്ത് വോക്സ് വാഗൺ
ലോകത്ത് ഏറ്റവുമധികം വിൽക്കുന്ന കാർ എന്ന ബഹുമതി ടൊയോട്ടയ്ക്ക്. തുടർച്ചയായി രണ്ടാം വർഷമാണ് ടൊയോട്ട ഈ ബഹുമതി കരസ്ഥമാക്കുന്നത്. തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് 10.1 ശതമാനം വർധനവാണ് ടൊയോട്ട വിൽപ്പനയിൽ രേഖപ്പെടുത്തിയത്. രണ്ടാം സ്ഥാനം വോക്സ് വാഗണാണ്.
2021-ൽ ലോകത്താകമാനം 10.5 മില്യൺ വാഹനങ്ങളാണ് ടൊയോട്ട വിറ്റഴിച്ചത്. ഡൈഹാട്ട്സു, ഹീനോ ഉൾപ്പെടെ സഹോദര സ്ഥാപനങ്ങളുടെ വിൽപ്പന കൂടി ഉൾക്കൊള്ളിച്ചുള്ള കണക്കുകളാണ് പുറത്തുവന്നത്.
8.9 മില്യൺ വാഹനങ്ങളാണ് പോയവർഷം വോക്സ് വാഗൺ വിറ്റഴിച്ചത്. കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിൽപ്പനയാണ് ഇതെന്ന് കണക്കുകൾ കാണിക്കുന്നു. 2020-നെ അപേക്ഷിച്ച് വിൽപ്പനയിൽ 5 ശതമാനം കുറവ് വന്നിട്ടുണ്ട്.