ട്രാക്ക് കുവൈറ്റ് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുമായി ചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു

കുവൈറ്റ് : തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്ക്) ന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയുടെ പലഭാഗങ്ങളിൽ നടന്ന അപകടങ്ങളിൽപ്പെട്ട് വീൽചെയറിൽ കഴിയുന്നവരുടെ സംഘടനയായ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീൽചെയറിൽ കഴിയുന്ന നൂറോളം ഭിന്നശേഷിക്കാർക്ക് പട്ടം സെൻ മേരീസ് എച്ച്. എസ്.എസ് സ്കൂളിൽ വച്ച് ഓണസദ്യ നൽകി. തുടർന്ന് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ട് സിന്ധു സുദേവന്റെ നേതൃത്വത്തിൽ "നമ്മുടെ ഓണവും തൂവൽ സ്പർശവും" എന്ന പേരിൽ കലാകായിക മത്സരങ്ങൾ അരങ്ങേറി. ട്രാക്ക് ട്രഷറർ മോഹനകുമാർ, ട്രാക്ക് മുൻ പ്രസിഡണ്ട് സുഭാഷ് ഗോമസ്, ട്രാക്ക് മുൻ ചാരിറ്റി കൺവീനർ ജഗദീഷ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രാക്ക് കുവൈറ്റിലും നാട്ടിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്ന് ട്രാക്ക് ചെയർമാൻ പി.ജി.ബിനു, ട്രാക്ക് പ്രസിഡണ്ട് എം.എ.നിസ്സാം, ട്രാക്ക് ജനറൽ സെക്രട്ടറി കെ.ആർ.ബൈജു എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

al ansari exchang.jpg

Related Posts