ഖത്തറിൽ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ 2 കിലോമീറ്റർ ചുറ്റളവിൽ ഗതാഗത നിയന്ത്രണം
ദോഹ: സെൻട്രൽ ദോഹയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ എ, ബി-റിംഗ് റോഡുകളിലും ഗതാഗത ക്രമീകരണ നിയമങ്ങൾ പുറപ്പെടുവിച്ചു. എ, ബി, റിംഗ് റോഡുകളിലും എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.00 മുതൽ പിറ്റേന്ന് പുലർച്ചെ 2.00 വരെയാണ് നിയന്ത്രണങ്ങൾ. ഇന്നലെ ആരംഭിച്ച നിയന്ത്രണങ്ങൾ ഡിസംബർ 19 വരെ തുടരും. എ-റിംഗ് റോഡിൽ ബസുകൾക്കും ടാക്സികൾക്കും സർക്കാർ വാഹനങ്ങൾക്കും മാത്രമായി പ്രത്യേക പാത സജ്ജീകരിച്ചിട്ടുണ്ട്. ടൂർണമെന്‍റ് അവസാനിക്കുന്നത് വരെ എ-റിംഗ് റോഡിൽ ഓടുന്നതിന് മറ്റ് വാഹനങ്ങൾക്ക് പിഴ ചുമത്തും.