പെരിങ്ങോട്ടുകരയിൽ ഗതാഗത തടസം നേരിടും
പെരിങ്ങോട്ടുകര : ചാഴൂര്‍, താന്ന്യം, അന്തിക്കാട് ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള കിഫ്ബി ശുദ്ധജലവിതരണ പദ്ധതിയും അമൃത് ഗുരുവായൂര്‍ റോ വാട്ടര്‍ പമ്പിംഗ് മെയിന്‍ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് ശ്രീഗോകുലം പബ്ലിക് സ്‌കൂള്‍, പഴുവില്‍ മുതല്‍ പെരിങ്ങോട്ടുകര മൂന്നും കൂടിയ വഴി വരെ പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളില്‍ റോഡ് റീസ്റ്റൊറേഷന്‍ പ്രവൃത്തി സെപ്റ്റംബര്‍ 22 മുതല്‍ ആരംഭിച്ചിട്ടുള്ളതിനാല്‍ ഈ വഴിയില്‍ ഗതാഗത തടസം ഉണ്ടായിരിക്കുന്നതാണെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍അറിയിച്ചു