ചുരം കടന്ന് ട്രെയിലറുകൾ; കാത്തിരിക്കേണ്ടി വന്നത് മൂന്ന് മാസത്തിലേറെ
വയനാട്: മൂന്ന് മാസത്തിലേറെയായി അടിവാരത്ത് നിർത്തിയിട്ടിരുന്ന, ചെന്നൈയിൽ നിന്ന് മൈസൂരിലെ നഞ്ചൻഗോഡിലെ നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്‍റിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായെത്തിയ ട്രെയിലറുകൾ ചുരം കടന്നു. രാത്രി പതിനൊന്നോടെയാണ് ട്രെയിലറുകൾ നീങ്ങിത്തുടങ്ങിയത്. ട്രെയിലറുകളുടെ നീക്കത്തിന്‍റെ ഭാഗമായി രാത്രി ചുരത്തിലൂടെയുള്ള യാത്രയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ട്രെയിലർ ലോറികൾക്ക് ചുരം വഴി സഞ്ചരിക്കാൻ കഴിയുമോ എന്ന സാധ്യത പരിശോധിക്കാൻ കളക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി നിയോഗിച്ച വിദഗ്ധസമിതി ചുരംപാതയിൽ സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു.