തളിക്കുളം ബ്ലോക്കിൽ കിലയുടെ ആഭിമുഖ്യത്തിൽ പരിശീലന ക്ലാസ്സുകൾ നടന്നു
തളിക്കുളം: അതിദാരിദ്ര വിവരശേഖരണത്തിന് ജനപ്രതിനിധികളെ സജ്ജരാക്കുന്നതിന് കിലയുടെ ആഭിമുഖ്യത്തിൽ പരിശീലന ക്ലാസ്സുകൾ നടന്നു.തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന ക്ലാസ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം അഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് സജിത, വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിമിഷ, തളിക്കുളം കോ-ഓർഡിനേറ്റർ പ്രൊഫസർ എം വി മധു, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സംഗീത് സി കെ, പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.