സംസ്ഥാന ത്രോ ബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്കായി തൃശൂർ ജില്ലാ ടീമിന്റെ പരിശീലനം ചെന്ത്രാപ്പിന്നി എസ്. എൻ. വിദ്യാഭവനിൽ നടന്നു

ചെന്ത്രാപ്പിന്നി : സംസ്ഥാന ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള തൃശൂർ ജില്ലാ ടീമിന്റെ പരിശീലനം ചെന്ത്രാപ്പിന്നി എസ്. എൻ. വിദ്യാഭവനിൽ നടന്നു . മൂന്നാം തിയ്യതി മുതൽ അഞ്ചാം തിയ്യതി വരെ കാസർകോട് നടക്കുന്ന സംസ്ഥാന ത്രോ ബോൾ ചാമ്പ്യൻഷിപ്പ് ജൂനിയർ വിഭാഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള പരിശീലന കളരിയാണ് സമാപിച്ചത്. സമാപന സമ്മേളനം എസ്. എൻ. ഇ. സി. ട്രസ്റ്റ്‌ സെക്രട്ടറി മാണിയത്ത് പ്രദീപ് ഉദ്ഘാടനം ചെയ്തു. ത്രോ ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ വാഴപ്പുള്ളി അധ്യക്ഷത വഹിച്ചു. എസ്. എൻ. വിദ്യാഭവൻ പ്രിൻസിപ്പൽ യാമിനി ദിലീപ് ടീമിന് വിജയാശംസകൾ നേർന്നു. ദീപ ടീച്ചർ സ്വാഗതവും മണികണ്ഠ ലാൽ നന്ദിയും പറഞ്ഞു.

Related Posts