റഷ്യൻ ആക്രമണ ഭീഷണി; മരത്തോക്ക് ഉപയോഗിച്ച് ഉക്രയ്ൻ പൗരന്മാർ പരിശീലനം നടത്തുന്ന ചിത്രങ്ങൾ പുറത്ത്

റഷ്യൻ ആക്രമണ ഭീഷണി നിലനിൽക്കേ ഉക്രയ്ൻ പൗരന്മാർ യുദ്ധമുറകൾ പരിശീലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ബിബിസി. മരം കൊണ്ടുള്ള തോക്കുകൾ ഉപയോഗിച്ച് സിവിലിയന്മാർ പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് ബിബിസി പുറത്തുവിട്ടത്.

ഏതു നിമിഷവും ഉക്രയ്നെതിരെയുള്ള റഷ്യൻ ആക്രമണം ഉണ്ടായേക്കാം എന്ന പ്രചാരണമാണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ നടത്തുന്നത്. നാറ്റോ സേനയ്ക്കൊപ്പം 8500 സൈനികരെക്കൂടി അമേരിക്ക വിന്യസിച്ചിട്ടുണ്ട്. ഉക്രയ്നിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥരോട് എത്രയും വേഗം രാജ്യം വിടാൻ പ്രസിഡണ്ട് ജോ ബൈഡൻ നിർദേശം നൽകിയിട്ടുണ്ട്.

അതിനിടെ, ഉക്രയ്നെ നാറ്റോ സഖ്യത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന റഷ്യൻ ആവശ്യം അമേരിക്ക തള്ളി. പ്രതിസന്ധിക്ക് അയവു വരുത്താനുള്ള നിർദേശത്തിൻ്റെ ഭാഗമായാണ് റഷ്യ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. ആക്രമണമുണ്ടായാൽ ബീജിങ്ങിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സ് ഉൾപ്പെടെയുള്ളവ ബാധിക്കുമെന്ന ആശങ്ക നിലവിലുണ്ട്.

Related Posts