തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക് ) ഗാന്ധിജയന്തി ആഘോഷിച്ചു.

കുവൈറ്റ് : തൃശ്ശൂർ അസോസിയേഷൻ അംഗങ്ങൾ ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി മാറീനാ ബീച്ച് പരിസരം ശുചീകരിച്ചു .

ഗാന്ധി ജയന്തിയുടെ ഭാഗമായി നടത്താറുള്ള സേവന വാരത്തെ അനുസ്മരിക്കും വിധമാണ് പരിപാടി ക്രമീകരിച്ചത് .

ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി കമാൽ സിംഗ് രാത്തോർ ഉദ്ഘാടനം നിർവഹിച്ചു . ജനറൽ സെക്രട്ടറി ജോയ് തോലത്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ ട്രാസ്‌ക് പ്രസിഡണ്ട് അജയ് പാങ്ങിൽ അംഗങ്ങൾക്ക് ഗാന്ധിജയന്തി സന്ദേശം നൽകി. വനിതാ ജനറൽ കൺവീനർ നസീറ ഷാനവാസ് ആശംസ പ്രസംഗം നടത്തി ട്രഷറർ ജാക്സൻ ജോസ് നന്ദി രേഖപ്പെടുത്തി.

Related Posts