ജിജി ഉണ്ണികൃഷ്ണന് തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ സ്നേഹഭവനം

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്( ട്രാസ്ക്) സാമൂഹ്യക്ഷേമ പ്രവർത്തനത്തിന്റെ ഭാഗമായി സ്നേഹഭവനം പദ്ധതിയിലൂടെ വലപ്പാട് പഞ്ചായത്ത് 19 വർഡിലെ ജിജി ഉണ്ണികൃഷ്ണന് നിർമ്മിച്ച് നല്കുന്ന ഭവനത്തിന്റെ തറക്കല്ലിടൽ കർമ്മം നാട്ടിക എം എൽ എ സി സി മുകുന്ദൻ നിർവ്വഹിച്ചു. വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖിന്റെ അദ്ധ്യക്ഷതയില് നടന്ന ചടങ്ങിൽ ട്രാസ്ക് സാമൂഹ്യക്ഷേമ വിഭാഗം പ്രധിനിധി ഷാജി രെഘുവരൻ സ്വാഗതം ആശംസിച്ചു . വലപ്പാട് പഞ്ചായത്ത് 19- ആം വാർഡ് മെമ്പർ എം എ ഷിഹാബ് , ട്രാസ്ക് വനിതാവേദി ജനറൽ കൺവീനർ സൂസൻ സെബാസ്റ്റ്യൻ, ട്രാസ്ക് മുൻ ഭാരവാഹികളും മെമ്പർമാരുമാരായ ജോയ് ജോസഫ് , സെബാസ്റ്റ്യൻ വാതുക്കാടൻ, ജോസ് ജോയൽ, മണികൃഷ്ണൻ, പ്രഭീഷ്, ഇക്ബാൽ കുട്ടമംഗലം , ഷാജു പൌലോസ് , ബീജീഷ്, ജലിൻ തൃപ്രയാർ തുടങ്ങിയവരും ജിജി ഉണ്ണികൃഷ്ണന്റെ ബന്ധുമിത്രാദികളും പങ്കെടുത്തു.

trask 3.jpeg

Related Posts