തിരുവഞ്ചൂരിൻ്റെ മകൻ അർജുന് വീണ്ടും യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹിത്വം

കോട്ടയം: തിരുവഞ്ചൂരിൻ്റെ മകനെ യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹിയായി വീണ്ടും തിരഞ്ഞെടുത്തു. യൂത്ത് കോൺഗ്രസ് ദേശീയ മാധ്യമ വിഭാഗത്തിന്‍റെ കോർഡിനേറ്ററായാണ് അർജുൻ രാധാകൃഷ്ണനെ നിയമിച്ചത്. സംസ്ഥാനത്തിന്‍റെ എതിർപ്പിനെ തുടർന്ന് രണ്ട് വർഷം മുമ്പ് അർജുന്‍റെ നിയമനം മരവിപ്പിച്ചിരുന്നു. വീണ്ടും തയ്യാറാക്കിയ ഭാരവാഹി പട്ടികയിലാണ് അർജുനെ ഉൾപ്പെടുത്തിയത്. 2021ൽ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകൻ ഉൾപ്പെടെ അഞ്ച് യൂത്ത് കോൺഗ്രസ് വക്താക്കളുടെ നിയമനം ദേശീയ നേതൃത്വം തടഞ്ഞിരുന്നു. അർജുൻ രാധാകൃഷ്ണനെ കേരളത്തിന്‍റെ വക്താവായിട്ടായിരുന്നു നിയമിച്ചത്.  ഈ തീരുമാനത്തിൽ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റി അറിയാതെയാണ് നിയമനം നടത്തിയതെന്നും പരാതി ഉയർന്നിരുന്നു. നിയമനം റദ്ദാക്കണമെന്ന് സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ദേശീയ നേതൃത്വം ഇടപെട്ടത്.

Related Posts