അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര; ടിക്കറ്റ് വില 55 മില്യൺ ഡോളർ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ സ്വകാര്യ യാത്രയിൽ യാത്രികർ ഓരോരുത്തരിൽ നിന്നും ഈടാക്കിയത് 55 മില്യൺ ഡോളർ വീതം. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 418 കോടിയോളം.

അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയും ശതകോടീശ്വരൻ എലോൺ മസ്കിൻ്റെ കമ്പനിയായ സ്പേസ് എക്സും സ്റ്റാർടപ്പ് കമ്പനിയായ ആക്‌സിയോം സ്‌പേസും ചേർന്നാണ് പൂർണമായും സ്വകാര്യമായ ആവശ്യത്തിനുള്ള യാത്ര സംഘടിപ്പിച്ചത്. നാലംഗ സംഘത്തിൽ അമേരിക്കൻ റിയൽ എസ്റ്റേറ്റ് നിക്ഷേപകൻ ലാറി കോണർ, കനേഡിയൻ നിക്ഷേപകനും ചാരിറ്റി സംഘാടകനുമായ മാർക്ക് പാത്തി, ഇസ്രായേലി മുൻ യുദ്ധവിമാന പൈലറ്റും നിക്ഷേപകനും സംരംഭകനുമായ എയ്‌റ്റാൻ സ്റ്റിബ്ബെ എന്നിവരാണ് ഉണ്ടായിരുന്നത്.

വെള്ളിയാഴ്ച ഫ്ലോറിഡയിൽ നിന്ന് പുറപ്പെട്ട സംഘം എട്ട് ദിവസം ബഹിരാകാശ നിലയത്തിൽ ചിലവഴിക്കും. ടൂറിസം അല്ല ഗവേഷണമാണ് സംഘം ലക്ഷ്യമിടുന്നതെന്ന് യാത്ര സംഘടിപ്പിച്ച ആക്‌സിയോം സ്പേസ് അവകാശപ്പെട്ടു.

Related Posts