51 ദിവസം കൊണ്ട് 57 വയസ് ജാവയില്‍ ഇന്ത്യ ചുറ്റി കണ്ണൂർ സ്വദേശി

57 വര്‍ഷം പഴക്കമുള്ള ജാവാ ബൈക്കുമായി ഇന്ത്യയിലങ്ങോളമിങ്ങോളം ഒരു ദൗത്യവുമായി ഒറ്റയ്ക്ക് കറങ്ങി മടങ്ങി വന്നിരിക്കുകയാണ് കണ്ണൂര്‍ മാവിലായി കീഴറ സ്വദേശികളായ സീതാറാം-വിദ്യ ദമ്പതിമാരുടെ മകൻ വൈശാഖ്. കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യംവെച്ചാണ് തന്റെ ജോലിയിൽ നിന്നെല്ലാം തത്ക്കാലം വിടപറഞ്ഞാണ് വൈശാഖ് യാത്രയ്‌ക്കൊരുങ്ങിയത്.

ഇന്റർനാഷണൽ ഹോട്ടലായ മാരിയറ്റിലെ ജീവനക്കാരനായിരുന്നു വൈശാഖ്. ‘റൈസിങ് സ്റ്റാര്‍ ഔട്ട് റീച്ച് ഓഫ് ഇന്ത്യ’ എന്ന എന്‍ ജി ഒവിനെ സഹായിക്കുകയാണ് ലക്ഷ്യം. ചെന്നൈ കാഞ്ചീപുരത്ത് കുഷ്ഠരോഗം ബാധിച്ച 450 ഓളം കുട്ടികൾ അവിടെ താമസിച്ച് പഠിക്കുന്നുണ്ട്. അവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യവും ഈ യാത്രകൾക്ക് പിന്നിലുണ്ട്. ഇതിനു മുമ്പും നിരവധി സഹായങ്ങൾ നൽകാനായി വൈശാഖ് യാത്രകൾ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിന് ധനുഷ്‌കോടിയില്‍നിന്ന് രാവിലെ യാത്ര തുടങ്ങി. കന്യാകുമാരി വഴി തിരുവനന്തപുരത്തുകൂടി കേരളം മുറിച്ചുകടന്ന് ഗോവയില്‍നിന്ന് മുംബൈയിലേക്ക് അവിടെനിന്ന് ചണ്ഡിഗഢ് വഴി ശ്രീനഗറിലേക്ക്. ലഖ്നൗവില്‍നിന്ന് നേപ്പാള്‍ വഴി കൊല്‍ക്കത്തയിലേക്ക്. അവസാനം ചെന്നൈയില്‍ കാഞ്ചീപുരത്ത് യാത്ര അവസാനിക്കുമ്പോള്‍ 51 ദിവസം പൂര്‍ത്തിയായി.

ഇതിനുമുമ്പ് ശ്രീലങ്കയിലെ ഒരു കാന്‍സര്‍ ആശുപത്രിയ്ക്ക് വേണ്ടി എട്ടു കോടിയോളം ശ്രീലങ്കന്‍ രൂപ സ്വരൂപിച്ചതായി വൈശാഖ് പറയുന്നു. ശ്രീലങ്കയിൽ തന്നെ യാത്ര ചെയ്താണ് ഈ പണം സ്വരൂപിച്ചത്. സദ്ഗുരു ജഗ്ഗിവാസുദേവിന്റെ ആരാധകനായ വൈശാഖ്. അദ്ദേഹത്തിന്റെ ജീവിത രീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് യാത്രകളിലേക്ക് തിരിഞ്ഞത്.

Related Posts