മേരി ആവാസ് ഹി പെഹ്ചാൻ ഹെ; ലതാ മങ്കേഷ്‌കർക്ക് കടൽത്തീരത്ത് ശ്രദ്ധാഞ്ജലി

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർക്ക് കടൽതീരത്ത് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രമുഖ സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക്. ഒഡീഷയിലെ പുരി ബീച്ചിൽ പ്രിയ ഗായികയുടെ രൂപം മണലിൽ തീർത്താണ് ആദരവ് അർപ്പിച്ചിരിക്കുന്നത്.

'മേരി ആവാസ് ഹി പെഹ്ചാൻ ഹെ' എന്ന ലതാ മങ്കേഷ്‌കർ ആലപിച്ച ക്ലാസിക് ഗാനത്തിന്റെ ആദ്യ വരി കുറിച്ച് ഇന്ത്യയുടെ വാനമ്പാടിക്ക് ശ്രദ്ധാഞ്ജലി എന്ന് കുറിച്ചാണ് സുദർശൻ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.

ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ തീരാനഷ്ടമാണ് മഹാഗായിക ലതാ മങ്കേഷ്കർ. ഭാഷ വ്യത്യാസമില്ലാതെയായിരുന്നു ലതാ ജിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയത്.

Related Posts