ടെന്നിസ് ഇതിഹാസം റോജർ ഫെഡറർക്ക് ജന്മനാടിന്റെ ആദരം, 'ഫെഡറർ എക്സ്പ്രസ് ' ഓടിത്തുടങ്ങി

ടെന്നിസിന്റെ ലോകത്തെ ഇതിഹാസമെന്ന് അറിയപ്പെടുന്ന സ്വിസ് താരം റോജർ ഫെഡറർക്ക് ആദരമർപ്പിച്ച് ജന്മനാടായ ബേസൽ നഗരം. ഫെഡററുടെ പേരിൽ 'ഫെഡറർ എക്സ്പ്രസ് ' എന്ന ട്രാം ഇന്നലെ മുതൽ ഓടിത്തുടങ്ങി. ഇൻസ്റ്റഗ്രാമിലൂടെ ഫെഡറർ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.

"ഫെഡറർ എക്സ്പ്രസ്സിൽ യാത്ര ചെയ്യാൻ പോവുകയാണ്. അവിശ്വസനീയമായ ഈ അംഗീകാരത്തിന് നന്ദി. നിത്യവും പരിശീലനത്തിന് പോയിരുന്ന കുട്ടിക്കാലം ഇന്നലെയെന്നതു പോലെ ഓർമ വരുന്നു"- സ്വിസ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ വിംബിൾഡൺ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പോളണ്ടിന്റെ ഹുബർട്ട് ഹുർകാർട്ട് ഫെഡററെ തോൽപ്പിച്ചിരുന്നു. ടോക്കിയോ ഒളിമ്പിക്സിൽ നിന്നും യു എസ് ഓപ്പണിൽ നിന്നും പരിക്കിനെ തുടർന്ന് പിൻവാങ്ങിയിരുന്നു. കാൽമുട്ട് ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹം ഇപ്പോൾ വിശ്രമിക്കുകയാണ്.

Related Posts