ട്രിപ്പിൾ ലോക്ഡൗൺ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശം സിറ്റി പോലീസ് പുറത്തിറക്കി . നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് സിറ്റി പോലീസ് അഭ്യർത്ഥിച്ചു .
ട്രിപ്പിൾ ലോക്ക് ഡൗൺ എന്ത്? എങ്ങിനെ ?
ട്രിപ്പിൾ ലോക്ഡൗൺ സംബന്ധിച്ച് തൃശൂർ സിറ്റി പോലീസ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇപ്രകാരമാണ് .
തൃശൂര്‍ ജില്ലയിൽ 16.05.2021 അർദ്ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നു.
ജില്ലയിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു വഴി മാത്രമാണ് അനുവദിക്കുക.
ജില്ലയിലെ സ്ഥലങ്ങളെ വിവിധ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ചിരിക്കുന്നു.
ആൾക്കൂട്ടം കണ്ടെത്താൻ ഡ്രോൺ പരിശോധന നടപ്പിലാക്കും.
ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെയും കണ്ടെയ്ൻമെന്റ് സോൺ ലംഘിക്കുന്നവർക്കെതിരെയും കർശന നിയമ നടപടി സ്വീകരിക്കും.
കമ്മ്യൂണിറ്റി കിച്ചണുകളും ജനകീയ ഹോട്ടലുകളും പ്രവർത്തിക്കാം.
ജില്ലയിൽ അധികമായി 1000 പോലീസുദ്യോഗസ്ഥരെ കൂടി ഡ്യൂട്ടിയ്ക്ക് വിന്യസിക്കും.
മരുന്നുകട, പെട്രോൾ പമ്പ് എന്നിവ തുറക്കാം.
പലവ്യഞ്ജന, ബേക്കറി വിൽപന ശാലകൾ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ പ്രവർത്തിക്കാവൂ.
പത്രം, പാൽ രാവിലെ ആറിന് മുമ്പ് വീടുകളിലെത്തിക്കണം.
വിമാന, ട്രെയിൻ യാത്രക്കാർക്ക് യാത്രാനുമതി.
ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രം.
സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ.
ജില്ലയുടെ അതിർത്തികൾ പൂർണമായി അടച്ചിടും. അകത്തേക്കും പുറത്തേക്കും യാത്രക്കുള്ള ഒരു റോഡ് ഒഴികെ മുഴുവനായും അടക്കും.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോട് സഹകരിക്കുവാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.