നൈപുണ്യ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികളുടെ സംരംഭത്തിന് പിന്തുണ നൽകി തൃപ്രയാർ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ്

ads banner.png

ചെന്ത്രാപ്പിന്നി : സ്വയംപര്യാപ്തതയുടെ സന്ദേശം പകർന്നുകൊണ്ട് ചെന്ത്രാപ്പിന്നി നൈപുണ്യ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികളുടെ സോപ്പ് നിര്മാണത്തിനാണ് സ്നേഹത്തണൽ ട്രസ്റ്റ് പ്രവർത്തകർ പിൻതുണയുമായ് എത്തിയത്. വിദ്യാലയ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനും വിദ്യാർത്ഥികളുടെ ശേഷീവികാസം ലക്ഷ്യമാക്കിയുമാണ് നൈപുണ്യയിൽ സോപ്പു നിർമ്മാണം ആരംഭിച്ചത്. മൃഗ കൊഴുപ്പ് ഒഴിവാക്കി വെളിച്ചെണ്ണയിൽ തയ്യാറാക്കുന്ന സോപ്പുകൾ പതിനേഴ് വ്യത്യസ്ത സുഗന്ധങ്ങളിൽ ലഭ്യമാണ്. മറ്റ് സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളും ഇവരുടെ ഭാവിപദ്ധതിയിൽ ഉണ്ട്. വിദ്യാർത്ഥികളുടെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരെ കണ്ടെത്തുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ സഹായമൊരുക്കുന്നതിനും സ്നേഹത്തണലിന്റെ പിൻതുണ പ്രവർത്തകർ ഉറപ്പു നല്കി. വിദ്യാർത്ഥികളിൽ നിന്ന് വിവിധ ഇനം സോപ്പുകളും പ്രവർത്തകർ വാങ്ങി. ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എ.സലിം, രക്ഷാധികാരി കെ.സി.അശോകൻ, വൈസ് പ്രസിഡന്റ് ടി.വി.ശ്രീജിത്ത്, നൈപുണ്യ പ്രിൻസിപ്പൽ നീതു സതീഷ് എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ട്രഷറർ പി.സി.ഹഫ്സത്ത്, എക്സിക്യൂട്ടീവ് അംഗമായ എൻ.വി.ഷൺമുഖരാജ് മാസ്റ്റർ, ജനറൽ കമ്മിറ്റി അംഗങ്ങളായ പ്രകാശൻ കെ.കെ, മിനി പ്രകാശൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നൈപുണ്യ സ്പെഷ്യൽ സ്കൂൾ മാനേജിംഗ് ഡയറക്ടർ സതീഷ് വേണുഗോപാൽ നന്ദി പറഞ്ഞു.

Related Posts