സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം.

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. ഓഫീസ് അഡ്മിനിസ്‌ട്രേറ്റർ, ഫ്രണ്ട് ഓഫീസ് കം ടെലി കോളർ, സ്റ്റുഡന്റ് അഡ്മിഷൻ കൗൺസിലർ, ഡെവലപ്‌മെന്റ് മാനേജർ, അസിസ്റ്റന്റ് അഡ്മിഷൻ കൗൺസിലർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സോഫ്റ്റ്‌വെയർ ഫാക്കൽറ്റി, അകൗണ്ടിങ് ഫാക്കൽറ്റി, ഫാഷൻ ഡിസൈനിങ്, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ എന്നീ ഫാക്കൽറ്റികൾ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് നിയമനം.
താല്പര്യമുള്ളവർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ തൃശൂർ എംപ്ലോയബിലിറ്റി സെന്ററുമായോ 9446228282 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടുക. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ, ഐഡി പ്രൂഫ്, ഇമെയിൽ ഐ ഡി എന്നിവയുമായി നേരിട്ട് ബന്ധപ്പെടണം. പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ www.employabilitycentre.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.