തൃശ്ശൂർ ജില്ലയിലെ സിവിൽ സപ്ലെസ് വകുപ്പിന്റെ പരിശോധന സ്ക്വാഡുകൾ പ്രവർത്തനം ആരംഭിച്ചു.

കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാത്ത കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്ക്വാഡ് കൈക്കൊള്ളും.

തൃശ്ശൂർ :

തൃശ്ശൂരിൽ കച്ചവട സ്ഥാപനങ്ങൾ കൊവിഡ് പെരുമാറ്റ ചട്ടം പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുന്നതിനും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനു മായി സിവിൽ സപ്ലയ്സ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന സ്ക്വാഡുകൾ പ്രവർത്തനം ആരംഭിച്ചു. കൊവിഡ് പെരുമാറ്റ ചട്ടങ്ങൾ പാലിക്കാത്ത കച്ചവട സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്ക്വാഡ് കൈക്കൊള്ളും.

കൊവിഡ് 19 രോഗവ്യാപനത്തെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ ചരക്ക്, ഗതാഗതം, അവശ്യ വസ്തുക്കളുടെ ലഭ്യത, മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പ് വരുത്തുന്നതിനായി തൃശ്ശൂർ ജില്ലാ ഓഫീസ് കേന്ദ്രീകരിച്ച് ജില്ലാതല നോഡൽ ഓഫീസും താലൂക്ക് സപ്ലെ ഓഫീസുകൾ കേന്ദ്രീകരിച്ച് താലൂക്ക് തല നോഡൽ ഓഫീസും പ്രവർത്തിക്കും.

ദക്ഷണ സാധനങ്ങൾ ഉൾപ്പെടെ ഉള്ള അവശ്യ വസ്തുക്കളുടെ ലഭ്യതക്കുറവ് ചരക്കു ഗതാഗതത്തിൽ നേരിടുന്ന വിഷമങ്ങൾ പൂഴ്ത്തിവെപ്പ് എന്നിവ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് ജില്ലാ സപ്ലെ ഓഫീസിലും താലൂക്ക് സപ്ലെ ഓഫീസുകളിലും അറിയിക്കാവുന്നതാണ്.

Related Posts