റോക്കറ്റ് 3 221 സ്പെഷ്യൽ എഡിഷൻ വിപണിയിൽ അവതരിപ്പിച്ച് ട്രയംഫ്
പുതിയ റോക്കറ്റ് 3 221 സ്പെഷ്യൽ എഡിഷൻ വിപണിയിൽ അവതരിപ്പിച്ച്
ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ.
ആർ, ജി ടി എന്നീ രണ്ട് മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. ആർ ട്രിമ്മിന് 20.80 ലക്ഷം എക്‌സ് ഷോറൂം വിലയുള്ളപ്പോൾ, ജി ടി സ്‌പെക്ക് മോഡലിന്റെ എക്‌സ് ഷോറൂം വില 21.40 ലക്ഷം രൂപയാണ്.
ഇന്ധന ടാങ്കിൽ പ്രത്യേകമായി '221' എന്ന ഡെക്കൽ ഡിസൈൻ ചെയ്തിട്ടുണ്ട്. 221 എൻ എം ടോർക്കിനെ ഇത് അനുസ്മരിപ്പിക്കുന്നു. നിലവിൽ ലോകത്തിലെ പ്രൊഡക്ഷൻ സ്പെക്ക് ബൈക്ക് നൽകുന്ന ഏറ്റവും ഉയർന്ന ടോർക്ക് കൂടിയാണിത്.
6,000 ആർപിഎമ്മിൽ പരമാവധി 165 ബിഎച്ച്‌പി പവറാണ് ബൈക്ക് നൽകുന്നത്. 2,500 സിസി, 3 സിലിണ്ടർ എഞ്ചിനൊപ്പം 6 സ്പീഡ് ഗിയർബോക്സും ടോർക്ക് അസിസ്റ്റ് ഹൈഡ്രോളിക് ക്ലച്ചും കാര്യക്ഷമത വർധിപ്പിക്കുന്നു.
സഫയർ ബ്ലാക്ക് മഡ്‌ഗാർഡ് ബ്രാക്കറ്റുകൾ, ഹെഡ്‌ലൈറ്റ് ബൗളുകൾ, ഫ്‌ളൈസ്‌ക്രീൻ, സൈഡ് പാനലുകൾ, റിയർ ബോഡി വർക്ക്, റേഡിയേറ്റർ കൗൾ എന്നിവയുമായി മനോഹരമായി ഇണങ്ങിച്ചേരുന്ന റെഡ് ഹോപ്പർ ടാങ്കും ഫ്രണ്ട് മഡ്‌ഗാർഡും മറ്റ് പ്രത്യേകതകളാണ്.