'ട്രോജൻ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

സിൽവർ ബ്ലൈസ് മൂവി ഹൗസിൻ്റെ ബാനറിൽ ഡോ. പി സി എ ഹമീദും, ഷീജോ കുര്യനും ചേർന്ന് നിർമ്മിച്ച്, ഡോ.ജിസ് തോമസ് കഥയും, തിരക്കഥയും, സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ട്രോജൻ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ശബരീഷ് വർമ്മ, ഷീലു എബ്രഹാം, ദേവൻ, കൃഷ്ണ ശങ്കർ എന്നിവരുടെ കഥാപാത്രങ്ങളെ സൂചിപ്പിക്കും വിധമുള്ള ഫോട്ടോകൾ അടങ്ങിയതാണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ.

ചിത്രത്തിൽ ജൂഡ് ആന്റണി, മനോജ്‌ ഗിന്നസ്, നോബി, ബാലാജി ശർമ്മ,രശ്മി ബോബൻ,മഞ്ജു കോട്ടയം,ലിഷോയ്, ചിത്ര പ്രസാദ്, രാജേഷ് പനവള്ളി,ആതിര മാധവ്, മുകുന്ദൻ മേനോൻ, കെ ടി എസ് പടന്നയിൽ, ഉല്ലാസ് പന്തളം, ജെയിംസ് പാറക്കൻ എന്നിവരാണ് മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതും ക്രീയേറ്റീവ് ഡയറക്ടറും മഹേഷ്‌ മാധവ് ആണ്. ശബരീഷ് വർമ്മയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നതും ഗാനങ്ങൾ ആലപിച്ചിരിക്കുന്നതും സെജോ ജോൺ ആണ്. ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറക്കുന്നത് മനോരമ മ്യൂസിക്ക് വഴിയാണ്. കേരളത്തിൽ സിനിമ റിലീസിനെത്തിക്കുന്നത് ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയും, ആശിഷ് ഫിലിം കമ്പനിയും ചേർന്ന് കൊണ്ടാണ്. ചിത്രം മെയ്‌ 20 ന് തീയേറ്ററുകളിൽ എത്തും.

Related Posts