ലോകത്ത് ക്ഷയരോഗബാധിതർ കൂടുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: 2021ൽ ലോകത്താകമാനം 106 കോടി ജനങ്ങൾക്ക് ക്ഷയരോഗം ബാധിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. 2022ലെ ആഗോള ക്ഷയരോഗ റിപ്പോർട്ട് അനുസരിച്ച്, മുൻ വർഷത്തെ അപേക്ഷിച്ച് 2021 ൽ 4.5 ശതമാനം വർദ്ധനവുണ്ടായി. 16 ലക്ഷം പേർക്ക് ക്ഷയരോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായി. മരുന്നിനെ മറികടന്ന ക്ഷയരോഗ കേസുകളുടെ എണ്ണത്തിലും 3 ശതമാനം വർദ്ധനവുണ്ടായി. 2021ൽ നാലര ലക്ഷം കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. നിരവധി വർഷങ്ങൾക്കിടയിൽ ഇതാദ്യമായാണ് ക്ഷയരോഗ ബാധിതരുടെ എണ്ണത്തിൽ ഇത്ര വർദ്ധനവുണ്ടാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Related Posts