'ടുക്ക് ടുക്ക് ടൂര്‍'; ടൂറിസം അംബാസഡർമാരായി ഇനി ഓട്ടോ ഡ്രൈവർമാരും
വയനാട് : വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കാൻ ഇനി ഓട്ടോ ഡ്രൈവർമാരും. വയനാട് ജില്ലയിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. ഇതിനകം 100 ഡ്രൈവർമാർ പദ്ധതിയുടെ ഭാഗമായി. ഓരോ പഞ്ചായത്തിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലായിരിക്കും ഇവരെ നിയമിക്കുക. സർക്കാർ അംഗീകരിച്ച നിരക്കിലായിരിക്കും യാത്ര. ഓട്ടോ ഡ്രൈവർമാരെ ടൂറിസം അംബാസഡർമാരാക്കാനാണ് 'ടുക്ക് ടുക്ക് ടൂര്‍' പദ്ധതി ലക്ഷ്യമിടുന്നത്. ഏപ്രിൽ ഒന്ന് മുതൽ വയനാട് ജില്ലയിൽ പദ്ധതി ആരംഭിക്കും.