തുർക്കി - സിറിയ ഭൂചലനം; രക്ഷാപ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി തുർക്കി

ഇസ്തംബൂൾ: തുർക്കി-സിറിയ ഭൂകമ്പത്തിൽ കൂടുതൽ ആളുകൾ ജീവനോടെ ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് മങ്ങൽ. ഇതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് തുർക്കി. ഫെബ്രുവരി ആറിന് ഉണ്ടായ ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവർത്തനത്തിലേക്ക് നീങ്ങുകയാണ് തുർക്കി. തുർക്കിയിൽ മാത്രം 40,689 പേരാണ് ഇതുവരെ മരിച്ചതെന്നാണ് കണക്കുകൾ. തുർക്കിയിലും സിറിയയിലുമായി ഇതുവരെ 44,377 പേർ മരണപ്പെട്ടു. സിറിയയിൽ എത്രപേർ മരിച്ചുവെന്നതിന്‍റെ കൃത്യമായ കണക്ക് ലഭിക്കാൻ സമയമെടുക്കുമെന്ന് യുഎൻ അറിയിച്ചു.

Related Posts