ജമ്മു കശ്മീരിലെ നർവാളിൽ ഇരട്ട സ്ഫോടനം; ഭീകരാക്രമണമെന്ന് പൊലീസ്
By NewsDesk
കശ്മീർ: ജമ്മു കശ്മീരിലെ നർവാൾ മേഖലയിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ ആറ് പേർക്ക് പരിക്ക്. പ്രദേശം മുഴുവൻ വളഞ്ഞിരിക്കുകയാണെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും എഡിജിപി മുകേഷ് സിംഗ് പറഞ്ഞു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. റിപ്പബ്ലിക് ദിനത്തിന് മുമ്പ് ആക്രമണത്തിനു സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പുണ്ടായിരുന്നു.