സാമ്പത്തിക പ്രതിസന്ധിയിൽ സർവ്വതും വിറ്റ് ട്വിറ്റർ; പക്ഷി ശിൽപം വിറ്റത് 1,00,000 ഡോളറിന്

സാൻ ഫ്രാൻസിസ്കോ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പണം സ്വരൂപിക്കുന്നതിനായി സാൻ ഫ്രാൻസിസ്കോ ഓഫീസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളും വിൽപ്പനക്ക് വെച്ച് ട്വിറ്റർ. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, അടുക്കള ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 600 ഓളം വസ്തുക്കൾ ലേലത്തിൽ വിറ്റു. കഴിഞ്ഞ ദിവസം ട്വിറ്റർ സംഘടിപ്പിച്ച ഓൺലൈൻ ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റഴിക്കപ്പെട്ടത് ട്വിറ്റർ ലോഗോയായ പക്ഷിയുടെ രൂപത്തിലുള്ള ശിൽപം ആണ്. ചൊവ്വാഴ്ച ഇത് 100,000 ഡോളറിനാണ് (81,25,000 രൂപ) വിറ്റുപോയത്. നാലടിയോളം രൂപമുള്ള ശില്പം ആരാണ് വാങ്ങിയതെന്നതിൽ വ്യക്തതയില്ല. ട്വിറ്റർ പക്ഷിയുടെ നിയോൺ ഡിസ്പ്ലേയാണ് ഏറ്റവും കൂടുതൽ പ്രതിഫലം കിട്ടിയ രണ്ടാമത്തെ വസ്തു. ഇതിന് 40,000 ഡോളറാണ്(32,18,240 രൂപ) ലഭിച്ചത്.

Related Posts