ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് പരിഹരിച്ചു ട്വിറ്റർ
ഉപഭോക്താക്കളുടെ ഏറ്റവും വലിയൊരു പരാതിയായിരുന്നു പുതിയ ട്വീറ്റുകള്‍ ഓട്ടോമാറ്റിക് ആയി ടൈംലൈനില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ പരാതിക്ക് പരിഹാരം കണ്ടെത്തി മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്റര്‍.
ഇനി മുതല്‍ പുതിയ ട്വീറ്റുകള്‍ ടൈംലൈനില്‍ കാണണമെങ്കില്‍ ടൈംലൈനിന് മുകളിലുള്ള ട്വീറ്റ് കൗണ്ടര്‍ ബാറില്‍ ക്ലിക്ക് ചെയ്യണം. അതുവരെ പഴയ ട്വീറ്റുകള്‍ തന്നെയാണ് ടൈംലൈനില്‍ കാണാനാവുക.
ട്വിറ്ററില്‍ ടൈംലൈന്‍ ഇനി ഓട്ടോമാറ്റിക് ആയി റീഫ്രെഷ് ആവില്ല. ട്വീറ്റുകള്‍ വായിച്ചുകൊണ്ടിരിക്കുന്നതിനിടെ ടൈംലൈനില്‍ അവ അപ്രത്യക്ഷമാവുന്നത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് ട്വിറ്ററിന്റെ ഈ മാറ്റം.