ട്വിറ്ററിൻ്റെ ഏറ്റവും വലിയ ഓഹരി പങ്കാളി; എന്നാൽ എലോൺ മസ്ക് ഡയറക്റ്റർ ബോർഡിലേക്കില്ല
ട്വിറ്ററിൻ്റെ ഡയറക്റ്റർ ബോർഡിൽ ചേരേണ്ടതില്ലെന്ന് എലോൺ മസ്‌ക് തീരുമാനിച്ചതായി കമ്പനി സിഇഒ പരാഗ് അഗർവാൾ. ട്വിറ്ററിൻ്റെ ഏറ്റവും വലിയ ഓഹരി പങ്കാളിയാണ് നിലവിൽ ശതകോടീശ്വരനായ എലോൺ മസ്ക്.
നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഡയറക്റ്റർ ബോർഡിൽ ചേരേണ്ടതില്ലെന്ന മസ്കിൻ്റെ തീരുമാനം ഏവരേയും അത്ഭുതപ്പെടുത്തുന്നതാണെന്ന് ബിസ്നസ് നിരീക്ഷകർ വിലയിരുത്തി.
9.2 ശതമാനം ഓഹരികളാണ് നിലവിൽ മസ്കിന് ട്വിറ്ററിൽ ഉള്ളത്. നിരവധി ചർച്ചകൾക്ക് ശേഷമാണ് ഏറ്റവും വലിയ ഓഹരി പങ്കാളിയായ എലോൺ മസ്കിന് ഡയറക്റ്റർ ബോർഡിലേക്ക് ക്ഷണം ലഭിച്ചത്. മസ്കിൻ്റെ പങ്കാളിത്തം കമ്പനിയുടെ നയരൂപീകരണത്തിലും മുന്നോട്ടു പോക്കിലും നിർണായകമായ സംഭാവനകൾ നൽകുമെന്ന വിലയിരുത്തലാണ് ഉണ്ടായിരുന്നത്.